കുന്നംകുളം: ശിശു ദിനത്തോടനുബന്ധിച്ച് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സ്‌നേഹാലയം സി.എസ്. ഐ ഹൈസ്‌കൂൾ ഫോർ ഡെഫിൽ സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണം നഗരസഭാ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ: സി.കെ.ഷിബു മോൻ അനുസ്മരണ പ്രഭാഷണം നടത്തി. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ധനസഹായം വർഗീസ് ചെറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിസി സാമുവലിന് കൈമാറി. ഷെമീർ ഇഞ്ചിക്കാലയിൽ, പി.എം ബെന്നി, ജിനീഷ് നായർ, പേൾജു ബേബി ചുങ്കത്ത് എന്നിവർ സംസാരിച്ചു.