അന്നമനട : സർഗ പ്രതിഭകൾ മാറ്റുരച്ച മാള ഉപജില്ല കലോത്സവത്തിന് തിരശീല വീണു. ഉപജില്ലാ കലോത്സവത്തിൽ പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ജേതാക്കളായി. സമാപന സമ്മേളനം വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.വിനോദ് (അന്നമനട ), കെ.എസ്.ധനേഷ് (വെള്ളാങ്കല്ലൂർ), പ്രിൻസി ഫ്രാൻസിസ് (കാടുകുറ്റി), ബിന്ദു ബാബു (മാള), ടി.കെ.സതീശൻ , പ്രിൻസിപ്പൽ സി.ഡി.ജിന്നി, പ്രധാനദ്ധ്യാപിക ഇ.ഡി.ദീപ്തി, മാനേജർ എം.എസ്.ഗോപി, ഗോഡ് വിൻ റോഡ്രിഗ്‌സ്, യു.മുഹമ്മദ് റാഫി, സി.ജി.മുരളീധരൻ, ടി.ജെ.ലൈസൻ, ഷിജി ശങ്കർ, പി.ഡി.മെൽഡ തുടങ്ങിയവർ സംസാരിച്ചു. സിനിമാതാരങ്ങളായ അഞ്ജലി സത്യനാഥ, അശ്വിൻ എന്നിവർ മുഖ്യാതിഥികളായി. എ.ഇ.ഒ : കെ.കെ.സുരേഷ് സമ്മാനവിതരണം നടത്തി.