1

തൃശൂർ: പെയിന്റ് വ്യാപാരികളുടെ സംഘടനയായ ആൾ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ വൈകിട്ട് മൂന്നിനു ജില്ലാ വ്യാപാരഭവൻ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് സോണി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് മുഖ്യാതിഥിയാകും. സംസ്ഥാന ജനറൽ സെക്രട്ടറി സ്മിത്ത് പാലപ്പുറം മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പ്രഡിഡന്റ് സോണി തോമസ്, ജനറൽ സെക്രട്ടറി ദേവസി കൊക്കൻ, ട്രഷറർ രാജു ജോർജ്, സംസ്ഥാന കോ- ഓർഡിനേറ്റർ നജാഹ്, സംസ്ഥാന എക്‌സിക്യൂട്ടിവ് മെമ്പർ പി.പി. അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.