 
വെള്ളിക്കുളങ്ങര :പാവനാത്മ പ്രോവിൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊടുങ്ങ സൈറിൻ സ്‌പെഷ്യൽ സ്‌കൂളിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ യാത്ര സൗകര്യത്തിനായി സൗത്ത് ഇന്ത്യൻ ബാങ്ക് 21 സീറ്റിന്റെ ബസ് സൗജന്യമായി നൽകി. പവനാത്മ പ്രൊവിൻഷ്യൽ റവ.സി. ട്രീസ ജോസഫ് ബസ്് ഏറ്റുവാങ്ങി. സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് ഓഫീസർ റാണി സഖറിയാസ്, പയസ് ഇഗ്‌നേഷ്യസ്, എബ്‌സൻ തോമസ് എന്നിവർ ചേർന്ന് താക്കോൽ കൈമാറി. സിസ്റ്റർ നവ്യ തെരേസ്, സി.സിസ്റ്റർ ഡെൽസി പൊറുത്തൂർ, സി.ലീമ ടോം, അനിത ജോണി എന്നിവർ സംസാരിച്ചു.