1

കൊടുങ്ങല്ലൂർ: ദുബായിൽ സംഘടിപ്പിച്ച ഫാഷൻ ഫാക്ടർ സീസൺ 9ൽ കേരളത്തിൽ നിന്നും 6 വയസുകാരിയായ കൊച്ചി സ്വദേശിനി ഹെവൻ സൈറ തിരഞ്ഞെടുക്കപ്പെട്ടു. വോഗ് ബ്രസീൽ മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ അമർ കൗചർ എന്ന വേൾഡ് ബ്രാൻഡിന് വേണ്ടിയാണ് ഹെവൻ തിരഞ്ഞെടുക്കപെട്ടത്. കൊച്ചിയിലെ ജെംസ് മോഡേൺ അക്കാഡമി ഗ്രേഡ് 1 വിദ്യാർത്ഥിയായ ഹെവൻ ന്യൂട്ടൻസ് എഡ്യുടെക് കമ്പനി ഡയറക്ടർ ജിതിൻ ജോസഫിന്റെയും അപർണയുടെയും മകളാണ്. രാജ്യത്ത് തന്നെ നിരവധി ഫാഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും പരസ്യങ്ങളിലും ഈ കൊച്ചുമിടുക്കി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി അതുൽസ് അക്കാഡമി ഫൊർ മോഡലിംഗ് സ്റ്റുഡന്റ് കൂടിയാണ്.