കൊരട്ടി: ചിറങ്ങര റെയിൽവെ മേൽപ്പാലം ഡിസംബർ 7ന് നാടിന് സമർപ്പിക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്് ഉദ്ഘാടനം നിർവഹിക്കും. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് നിർമ്മാണം പൂർത്തിയാക്കിയത്. റെയിൽ ക്രോസ് രഹിത പദ്ധതി പ്രകാരം സംസ്ഥാന സർക്കാരാണ് ചിറങ്ങര മേൽപ്പാലം നിർമ്മിച്ചത്. കിഫ്ബി ഫണ്ടിൽ നിന്നും 22.61 കോടി രൂപ ചെലവഴിച്ചു. 2021 ജൂലൈയിലായിരുന്നു നിർമ്മാണോദ്ഘാടനം. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ നടന്ന നിർമ്മാണം പിന്നീട് ഇഴഞ്ഞുനീങ്ങിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിർമ്മാണത്തിന്റെ പലഘട്ടങ്ങളിലും റെയിൽവേയുടെ അനുമതി ലഭ്യമാക്കലിനും കാല താമസമുണ്ടായി. ഇതിനിടെ അപ്രോച്ച് റോഡ് വന്നു ചേരുന്ന ഭാഗത്ത് ദേശീയ പാതയിലെ മേൽപ്പാലം നിർമ്മിക്കാൻ തീരുമാനിച്ചതും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഉദ്ഘാടനം തീരുമാനിച്ചതിനെ തുടർന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ സ്ഥല സന്ദർശിച്ചു.
ചിറങ്ങര മേൽപ്പാലം