jail


തൃശൂർ: മദ്ധ്യമേഖലാ പ്രിസൺ മീറ്റ് ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ വിക്ടർ മഞ്ഞില ഉദ്ഘാടനം ചെയ്തു. ഗവ. എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ജയിൽ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.ജയിൽ ഡി.ഐ.ജി: പി. അജയകുമാർ അദ്ധ്യക്ഷനായി. സെൻട്രൽ പ്രിസൺ സൂപ്രണ്ട് കെ. അനിൽകുമാർ, ഹൈടെക് പ്രിസൺ സൂപ്രണ്ട് ടി.ആർ. രാജീവ്, റീജ്യണൽ വെൽഫയർ ഓഫീസർ ടി.ജി. സന്തോഷ്, അനീഷ്, ജോഷി അഭിരാജ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് മെഡലും സർട്ടിഫിക്കേറ്റും നൽകി. മത്സരങ്ങൾ നാളെ സമാപിക്കും. വിജയികളായവർ ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രിസൺ മീറ്റിൽ പങ്കെടുക്കും.