1

തൃശൂർ: പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മെഡൽ ജേതാക്കൾക്ക് ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പ് ആദരം ഗോൾഡൻ മൊമെന്റ് 24 സംഘടിപ്പിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. റെക്കാഡ് ജേതാക്കൾക്കും വിജയികൾക്കും ജില്ലാ സ്‌പോർട്‌സ് കോ- ഓർഡിനേറ്റർ എ.എസ്. മിഥുനും, റവന്യൂ ജില്ലാ സെക്രട്ടറി കെ.കെ. മജീദും പുരസ്‌കാരങ്ങൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷനായി. ജയപ്രകാശ് പുവ്വത്തിങ്കൽ, കെ.ആർ. സാംബശിവൻ, എ.കെ. അജിതകുമാരി, പി.ആർ. അശ്വതി, കെ.എസ്. നന്ദന, എൻ.കെ. രമേശ്, ശ്രീജ പങ്കെടുത്തു.