 
തൃശൂർ: സെന്റ് തോമസ് കോളേജിൽ 1972- 75 കാലഘട്ടത്തിൽ ബി.എസ്.സി ബോട്ടണി പഠിച്ച വിദ്യാർത്ഥികൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി അദ്ധ്യാപകരെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് നേതൃത്വം നൽകി. സുധാകരൻ രായിരത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാൻസ് ബിയോണ്ട് സിലബസ് സെമിനാറും അവതരിപ്പിച്ചു. ഫാ. ബിജു പാണങ്ങാടൻ, ഡോ. പി.വി. ആന്റോ, പ്രൊഫ. ഇ.ഇ. സണ്ണി, പ്രൊഫ. കെ.എ. ജോസ് കുട്ടി, പ്രൊഫ. ജേക്കബ് എബ്രഹാം പുളിക്കൻ, ഡോ. ജോസ് ജോസി, ഡോ. സി.കെ. സോമൻ, എ.എ. ജോൺസൺ, സി.സി. പോൾ എന്നിവർ സംസാരിച്ചു. ജൂബിലി വർഷം ആഘോഷിക്കുന്ന 24 വിദ്യാർത്ഥികൾ പങ്കെടുത്തു.