തൃശൂർ: വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചു. ഇന്ത്യയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഗുണനിലവാരം വിലയിരുത്തുന്ന സ്ഥാപനമാണ് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ (എൻ.ബി.എ.) കോളേജിലെ അക്കാഡമിക് നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകൾ, പ്ലേസ്‌മെന്റ്, അടിസ്ഥാന സൗകര്യം, ഗവേഷണം, പാഠ്യേതരപ്രവർത്തനങ്ങൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ മുൻ വർഷത്തെ പ്രവർത്തനങ്ങളാണ് എൻ.ബി.എ സംഘം വിലയിരുത്തിയത്. യൂണിവേഴ്‌സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി.കെ. ഷംസുദ്ദീൻ, പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ് എന്നിവരുമായി എൻ.ബി.എ ടീം ആശയവിനിമയം നടത്തി.