തൃശൂർ: ബഡ്ജറ്റിൽ നിർദേശിച്ച ജില്ലകൾ തോറുമുള്ള സാംസ്‌കാരിക സമുച്ചയം ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ തൃശൂരിൽ യാഥാർത്ഥ്യമാക്കണമെന്ന് അയനം സാംസ്‌കാരികവേദി. മറ്റ് പല ജില്ലകളിലും സമുച്ചയ നിർമ്മാണം പൂർത്തിയായിട്ടും ഇവിടെ സ്ഥലം പോലും ഏറ്റെടുത്തിട്ടില്ല. ഡോ. സുകുമാർ അഴീക്കോട് സ്മാരകത്തെ സ്വതന്ത്രമാക്കി പ്രധാന സർവകലാശാലകളുടെ റിസർച്ച് സെന്ററാക്കി മാറ്റണം.സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറരുത്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലതാമസം കൂടാതെ നൽകാൻ നടപടിയുണ്ടാകണമെന്നും അയനം ആവശ്യപ്പെട്ടു. ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. കൺവീനർ പി.വി. ഉണ്ണിക്കൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ, എം.ആർ. മൗനീഷ്, ജീൻ രാജ് ജീ, ഹാരീഷ് റോക്കി എന്നിവർ സംസാരിച്ചു.