കൊടുങ്ങല്ലൂർ : ലോക പൈതൃക വാരത്തോട് അനുബന്ധിച്ച് മുസിരിസ് പദ്ധതിക്ക് കീഴിലെ മ്യൂസിയങ്ങളിൽ പൈതൃകവാരം വിപുലമായി ആഘോഷിക്കും. 19 മുതൽ 25 വരെ 'സഞ്ചാരം പൈതൃകത്തിലൂടെ' വിദ്യാർത്ഥികൾക്കുള്ള സൗജന്യ മ്യൂസിയം സന്ദർശനങ്ങൾ, 23 ന് 5ന് പാലിയം മ്യൂസിയത്തിൽ 'നാലുകെട്ട്' വനിതകളുടെ കൂട്ടായ്മയും, രാത്രി പൈതൃക നടത്തവും, പരമ്പരാഗത കലാരൂപത്തിന്റെ കരവിരുതുകളും പ്രദർശനം, 24 ന് രാവിലെ കോട്ടയിൽ കോവിലകം, ചേന്ദമംഗലം ഒഫ് ഫെയ്ത്' സ്‌കെച്ച് ആൻഡ് വാക്ക്, 29ന് കൊടുങ്ങല്ലൂരിൽ 'മെമ്മറി ലൈൻ' ത്രിദിന ആർട് വർക്ക് ഷോപ്പും ഉണ്ടാകും. ലോക പൈതൃക വാരത്തോട് അനുബന്ധിച്ച് പ്രധാന മ്യൂസിയങ്ങളിൽ കുടുംബശ്രീയുടെ ലഘു ഭക്ഷണ അനുബന്ധ കേന്ദ്രങ്ങൾ, മുസിരിസ് പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം എന്നിവയും ഒരുക്കുന്നുണ്ട്. 23ന് രാത്രി എട്ട് വരെ ചേന്ദമംഗലം പാലിയം മ്യൂസിയങ്ങളിൽ എല്ലാവർക്കും പകുതി നിരക്കിൽ സന്ദർശനം നൽകും. വിവരങ്ങൾക്ക് 9037252480. വനിതകളുടെ പൈതൃക നടത്തം രജിസ്‌ട്രേഷൻ 9746760810. വിദ്യാർത്ഥികൾക്കുള്ള സൗജന്യ മ്യൂസിയം സന്ദർശന രജിസ്‌ട്രേഷന് 04802807717, 9745398487.