k

തൃശൂർ: സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യൻസി അവാർഡിലൂടെ 566 പേർക്കായി 28.30 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. അയ്യായിരം രൂപ വീതമുള്ള പ്രൊഫിഷ്യൻസി അവാർഡ് തുകയാണ് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തിച്ചത്. 2024 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിന് മുകളിലോ നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതാണ് പ്രൊഫിഷ്യൻസി അവാർഡ്. എസ്.എസ്.എൽ.സി വിഭാഗത്തിൽ 341 പേരും ഹയർ സെക്കൻഡറി വിഭാഗത്തിൽ 225 പേരുമാണ് ഇക്കുറി പ്രൊഫിഷ്യൻസി അവാർഡിന് അർഹത നേടിയത്.