1

ഗുരുവായൂർ: മേൽപ്പുത്തൂർ ഓഡിറ്റോറിയം നവീകരണം പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നവീകരിച്ച മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, മനോജ് ബി. നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡി.എ. പ്രമോദ് കളരിക്കൽ, ചീഫ് എൻജിനിയർ രാജൻ, എക്‌സിക്യൂട്ടിവ് എൻജിനിയർ എം.കെ. അശോക് കുമാർ, അസി. മാനേജർ കെ.ജി. സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.