ഗുരുവായൂർ: ചാവക്കാട് സബ് ജില്ലാ കലോത്സവം 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഏഴ് പ്രധാന വേദികൾ ഉൾപ്പെടെ 20 വേദികളിലായി നാലു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 313 ഇനങ്ങളിലായി 6470 വിദ്യാർത്ഥികൾ പങ്കെടുക്കും. എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും വൈകീട്ട് ചായയും സമാപന ദിവസം ചായയും ലഘുഭക്ഷണവും ഉണ്ടായിരിക്കും. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 19 ന് രാവിലെ 9 .30ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.