കൊടുങ്ങല്ലൂർ : നഗരസഭയിലെ ചേരമാൻ മസിജിദ് 41ാം വാർഡ് ഉപതിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം പി.യു.സുരേഷ് കുമാർ മത്സരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.എസ്.സാബു പ്രഖ്യാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.നാസർ, നഗരസഭ കൗൺസിലർ വി.എം.ജോണി, സേവ്യർ പങ്കേത്ത്, പി.വി.രമണൻ തുടങ്ങിയവരുടെയും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. 2010ൽ ഇതേവാർഡിൽ യു.ഡി.എഫ് പി.യു.സുരേഷ് കുമാർ മത്സരിച്ചിരുന്നു. എതിർസ്ഥാനാർത്ഥിയായി മത്സരിച്ച ബി.ജെ.പിയിലെ അഡ്വ.ഡി.ടി.വെങ്കിടേശ്വരൻ 226 വോട്ടിനാണ് വിജയിച്ചത്. അന്ന് പി.യു.സുരേഷ് കുമാർ 43 വോട്ടിനാണ് പരാജയപ്പെട്ടത്. എൽ.ഡി.എഫിന്റെ പ്രൊഫ.ആർ.പി.മേനോന് 130 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി സേതിക ബാലചന്ദ്രന് 56 വോട്ടും ലഭിച്ചു. സുരേഷ് കുമാറിന്റെ അപരന് 19 വോട്ടാണ് ലഭിച്ചത്.