തൃശൂർ: ഗവ.മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 20 ന് 2 മണിക്ക് പ്രൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തും. ഏറ്റവും കുറഞ്ഞ യോഗ്യത എമർജൻസി മെഡിസിൻ വിഭാഗത്തിൽ ബിരുദാനന്തര ബിരുദം/ഡി. എൻ.ബി അഥവാ അനസ്‌തേഷ്യാളജി, ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഉള്ള ബിരുദാനന്തര ബിരുദം / ഡി.എൻ.ബി ആണ്. പ്രതിമാസ വേതനം 73,500 രൂപ. താപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർകൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ഉച്ചക്ക് 1.30 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. യാത്രാബത്ത ലഭിക്കുന്നതല്ല.