തൃശൂർ: പ്രഥമ കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാക്കളായ പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി. ഘോഷയാത്ര പേരാമംഗലം സെന്ററിൽ സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലീല രാമകൃഷ്ണൻ,കെ.കെ. ഉഷാദേവി , സ്‌നേഹ സജിമോൻ, സുഷിത ബാനിഷ് , ബാബു എം. വി., രവിശങ്കർ കെ.പി. , സോണി ജോർജ് , കെ. സ്മിത, എം. എസ്. രാജു തുടങ്ങിയവർ പങ്കെടുത്തു.

പൂർവവിദ്യാർത്ഥിയും 1990 ലെ സംസ്ഥാന തല കായികതാരവുമായ കെ. എസ്. ഗിരീഷ് ബാബു വിശിഷ്ടാതിഥിയായി . ജില്ലയെ പ്രതിനിധീകരിച്ച് പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിൽ നിന്ന് എഴുപതോളം കായികതാരങ്ങളാണ് പങ്കെടുത്തത്. മുപ്പത്തിരണ്ട് പേരാണ് വിവിധ സ്ഥാനങ്ങൾ നേടി ഗ്രേസ് മാർക്കിന് അർഹരായത്.