തൃശൂർ: സമഗ്രവും സമ്പന്നവുമായ സാംസ്‌കാരിക മേഖലയാണ് മലയാളത്തിലെ ബാലസാഹിത്യ ശാഖയെന്ന് ബാലസാഹിത്യകാരൻ സി.ആർ. ദാസ്. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച'കുട്ടിത്തം' ബാലസാഹിത്യ സഞ്ചാരവും 'സാഹിതി കിഡ്‌സ് ക്ലബ്' ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ മേഖലയുടെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ചർച്ച നടത്തി.
ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, വി.സുരേഷ് കുമാർ, നാടകപ്രവർത്തക നാരായണി , അഡ്വ:വില്ലി ജിജോ എന്നിവർ വിശിഷ്ടാതിഥികളായി. തൃശൂർ ലിറ്റററി ഫോറം സെക്രട്ടറി പിയാർ കെ.ചേനം അദ്ധ്യക്ഷനായി. കെ ഉണ്ണിക്കൃഷ്ണൻ, ഡോ:ആനന്ദൻ, സുമതിക്കുട്ടി,കെ.എസ്. ശ്രീലത, അപർണ്ണ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.