grammika
1

കുഴിക്കാട്ടുശ്ശേരി:വിഗ്രഹങ്ങളെ എറിഞ്ഞുടക്കാൻ മടിക്കാത്ത നിർഭയനായ വിമർശകനായിരുന്നു ബാലചന്ദ്രൻ വടക്കേടത്തെന്ന്് വയലാർ അവാർഡ് ജേതാവും സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ. ആശയപരമായ വിയോജിപ്പുകൾ വ്യക്തിബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധാലുവായിരുന്നെന്നും അശോകൻ ചരുവിൽ പറഞ്ഞു. കുഴിക്കാട്ടുശ്ശേരി സാഹിതീഗ്രാമിക സംഘടിപ്പിച്ച ബാലചന്ദ്രൻ വടക്കേടത്ത്, ടി.വി.കൊച്ചുബാവ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അശോകൻ ചരുവിൽ. അനുസ്മരണം യോഗത്തിൽ എം.സി.പോൾ അദ്ധ്യക്ഷനായി. ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കഥാകൃത്ത് ടി.വി.കൊച്ചുബാവയെ അനുസ്മരിച്ച് തിരക്കഥാകൃത്ത് പി.കെ.ഭരതൻ സംസാരിച്ചു. കവി ബക്കർ മേത്തല, ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണം നടത്തി. കഥാകൃത്ത് ലോഹിതാക്ഷൻ, കെ.വി.വിൻസന്റ്, മിനി ദാസൻ എന്നിവർ സംസാരിച്ചു.