മാള : ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെയും ചക്കാംപറമ്പ് വിജ്ഞാന ദായിനി സഭയുടെയും കൃപ ബോൺ ഇൻഡസ്ട്രീസിന്റെയും നിറ്റ ജലാറ്റിൻ കമ്പനിയുടെയും ആഭിമുഖ്യത്തിൽ കടവന്ത്ര ഗിരിധർ ഐ ഇൻസ്റ്റിറ്റിയൂട്ടിന്റെയും അപ്പോളോ അഡലക്‌സ് ആശുപത്രിയുടെയും സഹായത്താൽ മാള പഞ്ചായത്തിലെ കർഷകർക്കായി വിവിധ പരിപാടികൾ നടത്തുന്നു. കാർഷിക സെമിനാർ ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി സൗജന്യ വളവും വിത്തും നൽകൽ, പ്രഷർ-ഷുഗർ-ഇ.സി.ജി ഉൾപ്പെടെയുള്ള സൗജന്യ പരിശോധന, നേത്ര പരിശോധന 40 ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണട വിതരണം എന്നിവ ഡിസംബർ അഞ്ചിന് രാവിലെ ഒമ്പത് മുതൽ ചക്കാംപറമ്പ് വിജ്ഞാന ദായിനി സഭാ ഹാളിൽ നടക്കും. കൂടാതെ 30 വനിതകൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പുകളും നൽകും. ഫോൺ :7356759493.