palli
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കാളത്തോട് പ്രവർത്തിക്കുന്ന മാർ തിമോഥെയൂസ് മെമ്മോറിയൽ ഓർഫനേജ് വാർഷികം മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവഹിക്കുന്നു

തൃശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കാളത്തോട് പ്രവർത്തിക്കുന്ന മാർ തിമോഥെയൂസ് മെമ്മോറിയൽ ഓർഫനേജിന്റെ 62- ാം വാർഷികാഘോഷം മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ.റോസി വിശിഷ്ടാതിഥിയായി. ഓർഫനേജ് ഡയറക്ടർ ഫാ. നിംസൺ വർഗ്ഗീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജിന്റെ മുൻകാല ഡയറക്ടർമാർ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറിമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു.
ക്ലർജി സെക്രട്ടറി ഫാ. കെ.ആർ.ഇനാശു, വികാരി ജനറൽ ഫാ. ജോസ് ജേക്കബ് വേങ്ങാശ്ശേരി, ഫാ. ലാസർ മടത്തുംപടി, ഓർഫനേജ് കമ്മിറ്റി സെക്രട്ടറി രാജൻ ജോസ് മണ്ണുത്തി, ജേക്കബ് ബേബി ഒലക്കേങ്ങൽ, ജോൺ ജെ. ഒല്ലുക്കാരൻ, ഗ്ലാഡി ഫ്രാൻസിസ്, ബിനു ജോഷി എന്നിവർ പ്രസംഗിച്ചു. ഓർഫനേജ് വിദ്വാർഥികളുടെ കലാപരിപാടികളും തുടർന്ന് 'സംഗീതസന്ധ്യ' ഗാനമേളയും നടന്നു.