arrest-

കുന്നംകുളം : കുറുക്കൻപാറയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മല്ലാട് സ്വദേശി മൻസൂറിനെയാണ് (29) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കുന്നംകുളം കുറുക്കൻപാറ സ്വദേശി മണ്ടുമ്പാൽ വീട്ടിൽ ഷിബുവിനെയാണ് (44) രണ്ടംഗസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബർ 31ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയ ഷിബുവിനെ ബൈക്കിലെത്തിയ രണ്ടു പേർ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ കണ്ണിന് താഴെ കുത്തേറ്റ ഷിബുവിന്റെ എല്ലിന് പൊട്ടലുണ്ട്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.