kalo-
കലോത്സവം അടുക്കളയുടെ പാലുകാച്ചൽ ചടങ്ങ്


കുന്നംകുളം: ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അടുക്കളയുടെ പാലുകാച്ചൽ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കമ്മറ്റി ചെയർമാൻ ലബീബ് ഹസൻ അദ്ധ്യക്ഷനായി. 18, 19, 20, 21 തീയതികളിലായാണ് കലോത്സവം നടക്കുന്നത്. ഗവ. ഗേൾസ് ഹയർ എച്ച്.എസ്.എസ്, ടൗൺഹാൾ, ഗവ. എൽ.പി സ്‌ക്കൂൾ, സി.എം.എസ് പി.ജി സ്‌കൂൾ, സ്‌നേഹാലയം ഡെഫ് സ്‌കൂൾ എന്നിവിടങ്ങൾ മത്സരങ്ങൾക്ക് വേദിയാകും. 18ന് ഓഫ് സ്റ്റേജ് മത്സരങ്ങളും, 19, 20, 21 തീയതികളിൽ സ്റ്റേജ് മത്സരങ്ങളുമായാണ് ക്രമീകരിച്ചിട്ടുള്ളത്. നഗരസഭാ കൗൺസിലർമാരായ ബിജു സി. ബേബി മിനി മോൻസി, കുന്നംകുളം മൊയ്തീൻ വിവിധ കമ്മിറ്റി കൺവീനർമാരായ പ്രജിഷ് തമ്പി ശ്യാം ജീസൺ ജബ്ബാർ ലൈനു അദ്ധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.