photo-

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 254 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും വഖഫ് ബോർഡ് പിൻമാറണമെന്ന് ആവശ്യപ്പെട്ട് 30ന് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് (എം)ഹർത്താൽ. നിയോജക മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം.
യോഗം സംസ്ഥാന ഉന്നതാധികാര സമിതി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.വി. അലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണത്തല ജുമാ മസ്ജിദ് പരിസരത്ത് 85 കുടുംബങ്ങളാണ് നടപടികൾ നേരിടുന്നത്. ഇവരിൽ 79 കുടുംബങ്ങളും മുസ്ലിം സമുദായക്കാരാണെന്നും ഇവർക്കു നീതി ലഭിക്കാൻ കേരള കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും സംസ്ഥാന സമിതി അംഗം അഡ്വ:സി.എ.ജോണി പറഞ്ഞു. പി.ഗോപകുമാർ, പി.എച്ച്. സലീം,സി.എ.രാജു, ശരത് നമ്പീശൻ, കെ.ശരത് ചന്ദ്രൻ, ആർ.എച്ച്. അബ്ദുൽ സലീം തുടങ്ങിയവർ പ്രസംഗിച്ചു.