1

തൃശൂർ : പാണക്കാട് സാദിഖലി തങ്ങൾ മുസ്ലിം ലീഗ് എന്ന എന്ന രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനായതിനാൽ വിമർശനാതീതനായ നേതാവല്ലെന്ന് എൽ.ഡി.എഫ് കൺവീനർ കെ.വി. അബ്ദുൾ ഖാദർ. മത പരിവേഷം നൽകി എതിർപ്പുകളെ മറികടക്കാനുള്ള ശ്രമം വിജയിക്കില്ല. കോൺഗ്രസിന്റെ എല്ലാ മൃദു ഹിന്ദുത്വ നിലപാടുകളെയും ന്യായികരിക്കാൻ വിധിക്കപ്പെട്ട പാർട്ടിയാണ് ലീഗ്. ഇക്കാര്യം തുറന്നു കാണിച്ചാൽ മത നേതാവാണ് മിണ്ടരുതെന്ന് പറയുന്നത് കാപട്യമാണ്. ബാബറി മസ്ജിദ് തകർക്കാൻ കൂട്ടുനിന്നത് ജാംബവാന്റെ കാലത്താണെന്ന് പറഞ്ഞ് ചോദ്യമുന്നയിച്ചവരിൽ നിന്ന് ഒളിച്ചോടുകയാണ് കെ.പി.സി.സി പ്രസിഡന്റ്. മുസ്ലിം ലീഗും ജമാത്തെ ഇസ്ലാമിയും പ്രതികരിക്കാതിരിക്കുന്നത് അവിശുദ്ധ സഖ്യം മറച്ചു പിടിക്കാനാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.