1

തൃശൂർ : തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹയാത്ത് റീജ്യൻസിയിൽ 21ന് ഇ.എസ്.ജി സമഗ്ര ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നരയ്ക്ക് കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. രാജീവ് നെഹ്‌റു, എൻ.നാരായണ റാവു, സന്തോഷ് വർഷ്‌നി, വിഘ്‌നേഷ് ചന്ദ്രശേഖർ, ബിജു ഇ.പുന്നച്ചാലിൽ, റെജി ഡാനിയേൽ, രജനി ചവാൻ എന്നിവർ വിഷയങ്ങളവതരിപ്പിക്കും. ഇതോടനുബന്ധിച്ച് നൽകുന്ന ഹരിത അവാർഡുകൾ സക്കറിയ ജോയ്, മൈക്കിൾ ഡൊമിനിക് എന്നിവർക്ക് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ടി.ആർ.അനന്തപത്മനാഭൻ, സീജോ പോന്നോർ, സി.പദ്മകുമാർ, അജിത്ത് കൈമൾ, ജാക്‌സൺ ഡേവിഡ് എന്നിവർ പങ്കെടുത്തു.