thee

കുന്നംകുളം: അഞ്ഞൂരിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അജിത്തിന്റെ വീടിന് തീയിട്ടു. വടക്കേക്കാട് അഞ്ഞൂരിൽ പെരുന്നാളിനിടെയുണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് വീടിന് തീ ഇട്ടതിന് പിന്നിലെന്ന് വീട്ടുകാർ ആരോപിച്ചു. ഞായറാഴ്ച രാത്രി 11:30 യോടെയായിരുന്നു സംഭവം.
വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചത്. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തി തീ അണച്ചു. കുന്നംകുളം സബ്ഇൻസ്‌പെക്ടർ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.