1

തൃശൂർ: നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ വിവരങ്ങൾ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീക്കം ദുരൂഹമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കെ റീപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കാനും നിർദ്ദേശമുണ്ട്. സ്വയംഭരണ സ്ഥാപനമായ സർവകലാശാലയ്ക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കങ്ങളെ എതിർക്കാനാകണം. വിദ്യാർത്ഥികളുടെ ആധാർ നമ്പർ അടക്കമുള്ള മുഴുവൻ വിവരങ്ങളും വിശ്വാസ്യതയില്ലാത്ത ഒരു കമ്പനിക്ക് നൽകുന്നത് അക്കാഡമിക് സമൂഹത്തിന് വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കെ.എം.സി.എൽ കമ്പനിയുമായി അസാപ്പെത്തിയ ധാരണാപത്രം പുറത്തുവിടണമെന്നും കെ.പി.സി.ടി.എ സെനറ്റേഴ്‌സ് ആവശ്യപ്പെട്ടു. പദ്ധതിയിൽ എതിർപ്പറിയിച്ച് സെനറ്റ് മെമ്പർമാരായ ഡോ.വി.എം.ചാക്കോ, ഡോ.സുൽഫി, ഡോ.ഇ.ശ്രീലത, ജി.സുനിൽകുമാർ, ഡോ.ആർ.ജയകുമാർ, ഡോ.മനോജ് മാത്യൂസ് എന്നിവർ വൈസ് ചാൻസലർക്ക് കത്തയച്ചു.