1
1

കുന്നംകുളം: 71ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ സഹകരണത്തോടെ നവംബർ 14 മുതൽ 20 വരെ സംസ്ഥാനത്തുടനീളം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലാതല സമാപന സമ്മേളനം തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം ലോട്ടസ് പാലസിൽ ചൊവ്വാഴ്ച നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ. 9.30ന് പതാക ഉയർത്തൽ എന്നിവ നടക്കും. കെ.രാധാകൃഷ്ണൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.