മാള: മാള ഹോളിഗ്രേസ് അക്കാഡമി ഒഫ് മാനേജുമെന്റ് സ്റ്റഡീസ് (എം.ബി.എ) കോളേജിൽ 2022-24 ബാച്ചിന്റെ ഗ്രാജുവേഷൻ സെറിമണി ടി.സി.എസ് കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫ. ഓകുമാർ കൃഷ്ണൻ മുഖ്യാതിഥിയായി. ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഡോ. ആന്റണി കോലഞ്ചേരി, പ്രൊഫ. പി. മണിലാൽ എന്നിവർ പങ്കെടുത്തു. 73 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി.