അന്തിക്കാട് : തൃശൂർ വെസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് അന്തിക്കാട് ഹൈസ്‌കൂളിൽ തുടക്കം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. അന്തിക്കാട് ആൽ സെന്ററിൽ നിന്നാരംഭിച്ച പ്രൗഢഗംഭീരമായ ഘോഷയാത്രയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കാളികളായി. വിവിധ കലകളും കലാരൂപങ്ങളും ഘോഷയാത്രയെ വർണാഭമാക്കി. റവന്യൂമന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. സത്യൻ അന്തിക്കാട്, അഡ്വ. എ.യു. രഘുരാമൻ പണിക്കർ എന്നിവർ മുഖ്യാതിഥികളായി. കെ.കെ. ശശിധരൻ, ജീനനന്ദൻ, വി.എൻ. സുർജിത്ത്, പി.എസ്. സുജിത്ത്,
വി.ആർ. ഷില്ലി, ബിജോയ് എരണേഴത്ത് എന്നിവർ സംസാരിച്ചു.
18 വേദികൾ
18 മുതൽ 21 വരെ അന്തിക്കാട് ഹൈസ്‌കൂൾ, കെ.ജി.എം.എൽ.പി സ്‌കൂൾ, പുത്തൻപീടിക ഗവ. എൽ.പി സ്‌കൂൾ, സെന്റ് ആന്റണീസ് സ്‌കൂൾ, യു.എ.ഇ ഹാൾ എന്നിവിടങ്ങളിലെ 18 വേദികളിലാണ് മത്സരം. 116 സ്‌കൂളുകളിൽ നിന്നായി 6000 ത്തോളം കുട്ടികൾ പങ്കെടുക്കും. 118 ഇനങ്ങളിലാണ് മത്സരം. മെഡിക്കൽ, കുടിവെള്ള സൗകര്യങ്ങളും ഭക്ഷണ കലവറ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ 13 കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്.