
തൃശൂർ: കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്‌സ് (സി.ഡി.എ) നാളെ തൃശൂർ ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്‌ട്രേഷൻ രക്ഷ) ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. എല്ലാ പ്രതിരോധ പെൻഷൻകാർക്കും എകീകൃത പെൻഷൻ വിതരണം വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര പെൻഷൻ പാക്കേജാണ് സ്പർശ്. പുതിയ സ്പർശ് മൊഡ്യൂളിലേക്ക് പെൻഷൻ മാറിയ പ്രതിരോധ പെൻഷൻകാർ, ഫാമിലി പെൻഷൻകാർ എന്നിവർക്കായാണ് ഔട്ട് റീച്ച് പ്രോഗ്രാം നടത്തുന്നത്. മേയർ എം.കെ വർഗീസ് ഉദ്ഘാടനം ചെയ്യും. കളക്ടർ അർജുൻ പാണ്ഡ്യൻ സ്പർശ് സംവിധാനത്തിലൂടെ പരാതികൾ പരിഹരിക്കപ്പെട്ട പ്രതിരോധ പെൻഷൻകാർക്ക് കുടിശ്ശിക സംബന്ധിച്ച ചെക്ക് കൈമാറും. ഐ.ഡി.എ.എസ് ഡെപ്യൂട്ടി കൺട്രോളർ ആനന്ദ് അച്യുതൻകുട്ടി അദ്ധ്യക്ഷനാകും.