
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് വിളക്ക് ആഘോഷിച്ചു. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് കക്കാട് രാജപ്പന്റെ പ്രമാണത്തിൽ മേളം അകമ്പടിയായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഉത്തരമേഖലാ ഐ.ജി. കെ.സേതുരാമൻ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി ആർ.കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ബാലതാരം ദേവനന്ദ, എ.സി.പി കെ.എം.ബിജു, ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ ജി.അജയകുമാർ എന്നിവർ സംസാരിച്ചു.