തൃപ്രയാർ: നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ (എൻ.ഇ.എസ്) എൻ.എസ്.എസ് യൂണിറ്റ് യോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെയർമാൻ ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്തു. യോഗ ഗൈഡ് വിനോദ് ദേവ് യോഗ ഡെമോൺസ്‌ട്രേറ്റർ കൃഷ്ണപ്രാണ എന്നിവരെ പൊന്നാട അണിയിച്ചു. എൻ.എസ്.എസ് കോർഡിനേറ്റർ കണ്ണൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ താത്വിക് വിനോദ് ദേവ് മകൾ കൃഷ്ണപ്രാണ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പാൾ എൻ.സി.അനീജ, വി.ശശിധരൻ, അദ്ധ്യാപകരായ എം.വി.ലതിമോൾ, എൻ.ആർ.സ്മിത, എൻ.വി.സജിത, കവിത സെഡ്, വി.എ.അപർണ എന്നിവർ പങ്കെടുത്തു.