കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ തിരുവഞ്ചിക്കുളം ശാഖയിൽ അരുവിപ്പുറം കുടുംബ യൂണിറ്റ് രൂപീകരിച്ചു. കരുപ്പയിൽ വേണുഗോപാലിന്റെ വസതിയിൽ നടന്ന രൂപീകരണ യോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൽ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. അഡ്മിനിസ്രേറ്റീവ് കമ്മിറ്റി അംഗം കെ.ഡി. വിക്രമാദിത്യൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ സംഘടനാ സന്ദേശവും ശാഖാ സെക്രട്ടറിയും വനിതാസംഘം യൂണിയൻ ജോ. സെക്രട്ടറിയുമായ ഷിയ വിക്രമാദിത്യൻ ആമുഖ പ്രസംഗവും നടത്തി. വനിതാസംഘം യൂണിറ്റ് സെക്രട്ടറി ബേബി, കമ്മിറ്റിയംഗം ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു. ശകുന്തള ചന്ദ്രൻ (രക്ഷാധികാരി), ബിന്ദു രാജേന്ദ്രൻ (കൺവീനർ), അംബിക പ്രേംരാജ് (ജോ. കൺവീനർ), ലക്ഷ്മി ജനീഷ്, ജയ സുഷിൽകുമാർ, സന്ധ്യ രഘുവരൻ, പ്രേമ ശിവശങ്കരൻ, സീന ബിജു, സരിത എന്നിവർ കമ്മിറ്റിയംഗങ്ങളായി പുതിയ ഭരണസമിതിയേയും തെരഞ്ഞെടുത്തു.