1

തൃശൂർ: ശക്തൻ സ്റ്റാൻഡിലെ പാർക്കിംഗുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ സ്വകാര്യ ബസ് ജീവനക്കാർ, സംഘടനാ പ്രതിനിധികൾ, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, പൊലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.

തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, കാട്ടൂർ റൂട്ടിലോടുന്ന ബസുകളാണ് സമരം നടത്തിയത്. സ്റ്റാൻഡിന്റെ തെക്കുവശത്ത് നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ ബസുകൾ ചുറ്റിപ്പോകുന്നത് സമയ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മിന്നൽസമരം തുടങ്ങിയത്. ഈ ബസുകൾക്ക് കുന്നംകുളം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്നതിന്റെ സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന ട്രാക്കിലും ഒഴിവുള്ള മറ്റു ഭാഗങ്ങളിലും പാർക്കിംഗ് നടത്താൻ അനുവദിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബസുകൾ സർവീസ് ആരംഭിച്ചു.