
തൃശൂർ: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി ഫാ.ഡോ.പോൾ പൂവത്തിങ്കലും മൂന്ന് തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകി ഡോ.കെ.ജെ.യേശുദാസും, ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ആത്മീയ സംഗീത ആൽബം 'സർവ്വേശ' ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. വത്തിക്കാനിലെ അന്താരാഷ്ട്ര കോൺഫറൻസിൽ സംഗീത സംവിധായകരായ ഫാ.പോൾ പൂവത്തിങ്കലും മനോജ് ജോർജും ചേർന്നു സമർപ്പിച്ച ഫലകത്തിൽ ഒപ്പുവച്ചാണ് ഫ്രാൻസിസ് മാർപാപ്പ പ്രകാശന കർമം നിർവഹിച്ചത്. ആദ്യമായാണ് ഇന്ത്യൻ സംഗീത ആൽബം ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്യുന്നത്.