gurusree
1

കൊടുങ്ങല്ലൂർ : തൃശൂർ സഹോദയ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിന്റെ അണ്ടർ 14 ടീം അംഗങ്ങൾക്ക് എസ്.എൻ മിഷൻ ജേഴ്‌സി നൽകി. ചടങ്ങിൽ പ്രിൻസിപ്പൽ കെ.ജി. ഷൈനി കുട്ടികളെ ജേഴ്‌സി അണിയിച്ചു. വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി.മേനോൻ, ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകൻ യു.എം. അഭിഷേക് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സ്‌കൂളിലെ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9744476830, 860653670.