1

തൃശൂർ: പഞ്ചായത്ത് നഗരസഭ കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചുള്ള കരട് വിജ്ഞാപനം ഇറങ്ങി. കരട് വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമകേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, വായനശാലകൾ, അക്ഷയകേന്ദ്രങ്ങൾ, റേഷൻ കടകൾ, വാർത്താ ബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും, കളക്ടറേറ്റിലും, ജില്ലാ ഇൻഫർമേഷൻ ഓഫീസിലും, ttps://delimitation.lsgkerala.govt.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്കായി ലഭ്യമാണ്. വാർഡുകളുടെ അതിർത്തികളും ജനസംഖ്യാ ഭൂപടവുമാണ് വിജ്ഞാപനത്തോടൊപ്പമുള്ളത്. ഡിസംബർ മൂന്ന് വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ സെക്രട്ടറിക്കോ കളക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപ്പറേഷൻ ബിൽഡിംഗ്, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695 033.