പറപ്പൂക്കര: കെ.എൽ.ഡി.സി കനാൽ ബണ്ടിൽ തൊഴിലുറപ്പ് തൊഴിലാളികൾ നട്ട തെങ്ങിന്റെ പട്ട വെട്ടി കൃഷി വകുപ്പിന്റെ ക്രൂരത. പറപ്പൂക്കര പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലൂടെ ഒഴുകുന്ന കനാലിന്റ ബണ്ടിൽ 2021 ൽ പറപ്പൂക്കര പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തെങ്ങ് നട്ടത്. കനാലിലെ നീരൊഴുക്ക് സുഗമമാക്കാൻ കനാലിലെ ചണ്ടിയും പുല്ലും നീക്കം ചെയ്യാനാണ് കെ.എൽ.സി.സി കൃഷി വകുപ്പിന് പ്രവൃത്തി കൈമാറിയിത്. ജങ്കാറിൽ ജെ.സി.ബി ഉപയോഗിച്ച് കനാലിലൂടെ എത്തി വേണം പ്രവൃത്തി നടത്താൻ എന്ന നിർദേശത്തോടെയാണ് കൃഷി വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ ബണ്ടിലൂടെ ജെ.സി.ബി ഓടിക്കാൻ പാടില്ലെന്നിരിക്കെയാണ് ജെ.സി.ബി കൊണ്ടുവന്നതെന്ന് ആരോപണമുണ്ട്. 200ഓളം തെങ്ങുകളുടെ പട്ടകളാണ് വെട്ടിക്കകളഞ്ഞത്. കനാൽ ബണ്ട് സംരക്ഷണവും കർഷക സമിതികൾക്ക് വരുമാനവും ലക്ഷ്യമിട്ടാണ് തെങ്ങ് നട്ടത്. ഒപ്പം നിറയെ തെങ്ങുകൾ നിൽക്കുന്ന മനോഹര ദൃശ്യം കാണാൻ നിരവധി പേരും പ്രദേശത്ത് എത്തുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
കരാറുകാരന് ജെ.സി.ബിയുടെ സുഖമമായ യാത്രക്കായിട്ടാണ് തെങ്ങിന്റെ പട്ടകൾ വെട്ടിയത്.
കൃഷി വകുപ്പ്
തെങ്ങിന്റെ പട്ടകൾ വെട്ടിനശിപ്പിച്ചവർക്കെതിരെയും നിരുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം.
ഷാജു കോമ്പാറകാരൻ
കർഷക സംഘം പപ്പൂക്കര പഞ്ചായത്ത് സെക്രട്ടറി