ചേർപ്പ് : കിണറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. പൂച്ചിന്നിപ്പാടം തേവർക്കുളങ്ങര മധുവിന്റെ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഇന്നലെ രാവിലെ പറമ്പ് വൃത്തിയാക്കാൻ വന്നവർ വെമ്പാല ഇനത്തിൽപ്പെട്ട മൂർഖൻ പാമ്പിനെ കണ്ടത്. അഞ്ചടിയോളം നീളമുള്ള പാമ്പിനെ ചാത്തക്കുടം സ്വദേശി അരുണാണ് പിടികൂടിയത്.