c

ചേർപ്പ് : സാമൂഹിക മാദ്ധ്യമത്തിലൂടെ വ്യക്തിയധിക്ഷേപം നടത്തിയ സംഭവത്തിൽ സി.പി.ഐ നേതാവ് ചൊവ്വൂർ സ്വദേശി സനന്ദ് സദാനന്ദനെതിരെ പൊലീസ് കേസെടുത്തു. നാട്ടിക നിയോജക മണ്ഡലം എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും മറ്റൊരു ജോലി സംബന്ധമായി മാറിയ പി.എം. അസ്ഹറിനെയാണ് വാട്ട്‌സ് ആപ്പ് വഴി അധിക്ഷേപിച്ചത്. എസ്.ഡി.പി.ഐ ബന്ധം മൂലമാണ് പാർട്ടി നടപടി സ്വീകരിച്ച് പുറത്താക്കിയെന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രചരണമാണ് സനന്ദ് വാട്ട്‌സ് ആപ്പിൽ പ്രചരിപ്പിച്ചത്. വാട്ട്‌സ് ആപ്പിലെ രേഖകൾ സഹിതം തൃശൂർ റൂറൽ സൈബർ ക്രെയിം പൊലീസ് സ്റ്റേഷനിലും ചേർപ്പ് പൊലീസ് സ്റ്റേഷനിലും അസ്ഹർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സനന്ദ് സദാനന്ദനെതിരെ കേസെടുത്തത്.