
ചാവക്കാട്: ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് മഹോത്സവവും അന്നദാനവും ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് തിരുവത്ര കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 10 ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധന, ഭക്തിഗാനമേള,ഉടുക്കുപാട്ട്, തിരി ഉഴിച്ചിൽ, പാൽ കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും എന്നിവയോടെ ദേശവിളക്ക് സമാപിക്കും. ഉച്ചയ്ക്കും രാത്രിയിലും 12000 ത്തോളം പേർക്ക് അന്നദാനം ഒരുക്കിയിട്ടുണ്ട്. തത്ത്വമസി ഗൾഫ് കമ്മിറ്റി ജാതിമതഭേദമന്യേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വർഷത്തിൽ മൂന്നുലക്ഷം രൂപ വീതം ധനസഹായം നൽകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഡോ:പി.വി.മധുസൂദനൻ, എൻ.വി.മധു, എൻ.കെ.പുഷ്പദാസ്, എ.എസ്. സന്തോഷ്,കെ.കെ. സഹദേവൻ, കെ.എസ്. വിശ്‌നാഥൻ, കെ.എൻ.പരമേശ്വരൻ, യു.ആർ.പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.