
തൃശൂർ: ജനസംഖ്യ അടിസ്ഥാനത്തിൽ വിഭജനം നടത്തുന്നതിന് പകരം വീടുകളുടെ എണ്ണം നോക്കി കോർപറേഷൻ ഡിവിഷൻ വിഭജനം നടത്തിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. പ്രധാന റോഡുകൾ, മലകൾ, നദികൾ, തോടുകൾ, ഭൂപ്രദേശമായി യോജിക്കുന്ന രീതിയിൽ ഡിവിഷൻ വിഭജനം നടത്തുന്നതിന് പകരം ചെറുവഴികൾ പോലും അതിർത്തിയാക്കി നിയമവിരുദ്ധമായി രാഷ്ട്രീയമായി കൂട്ടിയും കുറച്ചും പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ കൊണ്ട് വാർഡ് വിഭജനം നടത്തിയത്. ഒരു വർഷം മുമ്പ് സി.പി.എം പ്രതിനിധികൾ പറഞ്ഞുനടന്നിരുന്ന രീതിയിൽ തന്നെയാണ് ഇപ്പോൾ ഡിവിഷൻ വിഭജനം നടത്തിയതെന്നും രാജൻ ജെ.പല്ലൻ ആരോപിച്ചു.