മാള: കുണ്ടൂർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. യൂണിയൻ കൗൺസിലർ സുബ്രൻ ആലമറ്റം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി. ദിലീപ് അദ്ധ്യക്ഷനായി. രതീഷ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്. സജിവ്, കെ.ജി. അനിൽ, രമ്യ ശ്രീജേഷ്, കെ.എസ്. അമൽ, പി.എൻ. മോഹനൻ, സിന്ധു മധു എന്നിവർ പ്രസംഗിച്ചു. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.