1

തിരുവില്വാമല: പാമ്പാടി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവതോത്സവം ഏകാദശാഹത്തിന് 27ന് തുടക്കം. ഡിസംബർ എട്ടാം തീയതി വരെയാണ് ഏകാദശാഹം. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി, വെള്ളിനേഴി ഹരികൃഷ്ണൻ എന്നിവർ യജ്ഞാചാര്യന്മാരായിരിക്കും. മാടശ്ശേരി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പുല്ലൂർമണ്ണ ഹരി നമ്പൂതിരി കോഴിക്കോട് എന്നിവർ സഹാചാര്യന്മാരാണ്. 27ന് രാവിലെ ക്ഷേത്രത്തിൽ 8 മണി മുതൽ സമ്പൂർണ നാരായണീയ പാരായണം നടക്കും. വൈകിട്ട് നാലിന് ആചാര്യന്മാരെയും മറ്റ് വിശിഷ്ട വ്യക്തികളെയും പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും. ഭാഗവതോത്സവത്തിന്റെ ഉദ്ഘാടനം റിട്ട. ജില്ലാ ജഡ്ജ് പി. ഇന്ദിര ഭദ്രദീപം തെളിക്കും. എം.വി.അശോകൻ വാര്യർ അദ്ധ്യക്ഷനാകും. രാഗരത്‌നം മണ്ണൂർ രാജകുമാരനുണ്ണി, പി.നാരായണൻകുട്ടി എന്നിവർ സംസാരിക്കും.