 
കൊടുങ്ങല്ലുർ : മേത്തലപ്പാടം അയ്യപ്പ ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 50-ാമത് ദേശവിളക്ക് മഹോത്സവ ആഘോഷങ്ങൾ മുൻ ശബരിമല മേൽശാന്തി അഴകത്ത് മന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സുധി തേവാലിൽ അദ്ധ്യക്ഷനായി. ഭദ്ര ദീപപ്രകാശനം നാരായണൻകുട്ടി തന്ത്രികൾ നിർവഹിച്ചു. സ്ഥാപക അംഗങ്ങളെ ആദരിച്ചു. ജ്യോതിലക്ഷ്മി രവി, സ്മിത ആനന്ദൻ, ഇ.ജെ. ഹിമേഷ്, ലക്ഷ്മി നാരായണൻ, കെ.ആർ. സുധാകരൻ, ടി.വി. ഷൺമുഖൻ, എം.ഡി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര, ഗാനമേള എന്നിവയും നടന്നു.