
തൃശൂർ: കേരളത്തെ തകർക്കാനായി സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.എൻ.ജയദേവൻ പറഞ്ഞു. വയനാട് ജനതയോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാകൗൺസിലിന്റെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും കൂട്ടധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ടി.ആർ.രമേഷ് കുമാർ , എ.കെ.ചന്ദ്രൻ, പി.ബാലചന്ദ്രൻ എം.എൽ.എ, ഷീല വിജയകുമാർ, കെ.പി.സന്ദീപ്, വി.എസ്.പ്രിൻസ്, രാകേഷ് കണിയാംപറമ്പിൽ, ഷീന പറയങ്ങാട്ടിൽ, എം.ആർ.സോമനാരായണൻ, ടി.കെ.സുധീഷ്, ഇ.എം.സതീശൻ, കെ.എസ്.ജയ, പ്രസാദ് പറേ രി എന്നിവർ സംസാരിച്ചു.