
തൃശൂർ: സീവേജ് ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും ഡിഡംബർ ഒന്നുമുതൽ അനിശ്ചിത കാല സമരം നടത്തുമെന്ന് ജില്ലാ സീവേജ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങൾ ഒരുക്കുക, സീവേജ് ടാങ്കറുകൾ പിടിച്ചെടുക്കുന്ന പൊലീസ് തദ്ദേശ സ്ഥാപന നടപടികൾ അവസാനിപ്പിക്കുക, കേസുകൾ പിൻവലിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സീവേജ് ടാങ്കറുകൾ ഘടിപ്പിച്ച വാഹനങ്ങൾ, അത് പ്രത്യേകം രേഖപ്പെടുത്തി മോട്ടോർ വാഹനവകുപ്പിൽ രജിസ്റ്റർ ചെയ്താണ് ഓടുന്നത്. എന്നാൽ കാലി വണ്ടികൾ ഉൾപ്പടെ പിടികൂടി പിഴ അടപ്പിക്കുകയാണ്. എന്നാൽ രജിസ്‌ട്രേഷൻ ഇല്ലാതെ ഓടുന്ന വണ്ടികളെ പിടികൂടുന്നില്ല.
യൂണിയൻ ജില്ലാ സെക്രട്ടറി പി.വി.ഡാലിം, കെ.ജെ.സ്റ്റാലിൻ, വി.ആൽഫി, ടി.നിധിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.